അകം പൊരുള്‍ തേടി
കേരളം ടിപ്പിക്കല്‍ മുതലാളിത്വത്തിലേക്ക് നടന്നടുക്കുകയാണ്. ജീര്‍ണ്ണതകളില്‍ ജീര്‍ണ്ണതകളിലേക്ക് ദിനംപ്രതി കൂപ്പു കുത്തികൊണ്ടിരിക്കുന്ന മലയാളി മനസ്സ് .അടുക്കളയില്‍ എന്ത് ഭക്ഷണം പാകം ചെയ്യണമെന്നു പോലും തീരുമാനിക്കാന്‍ കെല്‍പ്പുള്ള ശക്തരായ ബാഹ്യ ശക്തികള്‍ നമ്മുടെ ചിന്തകളെ ,സ്വപ്നങ്ങളെ വിലക്ക് വാങ്ങിയിരിക്കുന്നു . അകം പൊരുള്‍ തേടിയുള്ള ഈ യാത്രയില്‍ നിങ്ങളും പങ്കാളികളാവുക .നിങ്ങളുടെ അഭിപ്രായങ്ങള്‍ , നീര്‍ദേശങ്ങള്‍ അയച്ചു തരിക. അത് അനുഭവമാകാം, കവിതയാകാം, കഥയാകാം, ലേഖനമാകാം., ചിത്രങ്ങളാവാം. കണ്ണാടി സമൂഹത്തിനു നേരെ , സ്വന്തം മനസ്സാക്ഷിക്കു നേരെ ഒന്ന് തിരിച്ചു പിടിക്കുക . ഈ കൂട്ടായ്മയിലേക്ക് ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം .